പവന് 2000 രൂപ കുറഞ്ഞു

കൊച്ചി:
സ്വർണ്ണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ സ്വർണ വില കുത്തനെ താഴ്ന്നു. ചൊവ്വാഴ്ച രാവിലെ പവന് 53,560 രൂപയായിരുന്നത് ഉച്ചയോടെ 2000 രൂപ കുറഞ്ഞ് 51,960 രൂപയും ഗ്രാമിന് 6,495 രൂപയുമായി. പുതിയ വിലപ്രകാരം ഒരു പവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ 56,239 വേണം. വെള്ളിയുടെ ഇറക്കുമതിത്തീരുവയും ആറു ശതമാനമാക്കി കുറച്ചു.