പുഷ്‌പകിന്റെ മൂന്നാം പരീക്ഷണം ഉടൻ
ന്യൂഡൽഹി:
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരൂപ യോഗിക്കാൻ കഴിയുന്ന ബഹിരാകാശ വാഹനമായ പുഷ്പകിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിങ് പരീക്ഷണം രണ്ടു മാസത്തിനുള്ളിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു. ഇന്ത്യൻ വ്യോമസേനയും ഐ ഐഎസ്ആർഒയും സംയുക്തമായി നടത്തിയ പരീക്ഷണപ്പറക്കൽ കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം വേർപെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യോമസേന പുറത്ത് വിട്ടിരുന്നു. മൂന്നാം പരീക്ഷണപ്പറക്കിലിനു ശേഷം ഭ്രമണപഥത്തിൽ പോയി തിരികെയെത്തുന്ന പരീക്ഷണങ്ങളിലേക്ക് കടക്കും.