പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഓൺ ലൈനായി അപേക്ഷിക്കാം. ടിവി ഡയറക്ഷൻ, സൗണ്ട് റിക്കാർഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിംഗ്, വീഡിയോ എഡിറ്റിങ്, ഇലക്ട്രോണിക് സിനിമാറ്റോഗ്രാഫി എന്നീ നാലു വിഷയങ്ങളിലാണ് കോഴ്സുകൾ. യോഗ്യത ബിരുദം. കാലാവധി ഒരു വർഷം. എഴുത്ത് പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ്പ്രവേശനം.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4.വിശദ വിവരങ്ങൾക്ക്:www.ftii.ac.in ഫോൺ: 02025580011.

