മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയുടെ കനത്ത തോല്‍വി അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല

മുംബൈ:
മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയുടെ കനത്ത തോല്‍വി അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ജനവിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്‌ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് മഹായുതി അധികാരം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ചെന്നിത്തലയുടെ പ്രതികരണം.
‘മഹാരാഷ്‌ട്രയിലെ ഫലം അവിശ്വസനീയമാണ്. ജനവികാരവുമായി ഈ ഫലം യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല, അതുകൊണ്ട് തന്നെ ജനവിധിയെ സ്വീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും പ്രവചിച്ചിരുന്നത്.