രണ്ട് റവന്യു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം:
ഭൂമിയുടെ പോക്കുവരവിന് കൈക്കൂലി വാങ്ങിയ രണ്ടു പേർക്ക് ഒമ്പത് വർഷം കഠിന ത്യവും 40,000 രൂപ പിഴയും. കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസറായിരുന്ന മറിയ സിസിലി, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സന്തോഷ് എന്നിവരെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചതു്.സഹോദരിയുടെ ഭൂമി പോക്കുവരവ് നടത്താനെത്തിയ രാജേന്ദ്രനാണ് പരാതിക്കാരൻ. സിസിലി 10,000 രൂപയും, സന്തോഷ് 5,000 രൂപയും വാങ്ങിയെന്നാണ് കേസ്. വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചതു്. തിരുവനന്തപുരം വിജിലൻസ് സൗത്ത് സോൺ റേഞ്ച് ഡിവൈഎസ്പി എ അശോകനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.