രാമേശ്വരം ക്ഷേത്രത്തിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ,പേർ അറസ്റ്റിൽ

രാമേശ്വരം:
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് തീർത്ഥാടന കേന്ദ്രമായ അഗ്നിതീർത്ഥം ബീച്ചിന് സമീപത്തെ വസ്ത്രം മാറുന്ന മുറിയിൽ നിന്ന് രഹസ്യ ക്യാമറ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ.
ഭാരതത്തിൻ്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് തീർത്ഥാടകർ ദിവസവും സന്ദർശിക്കുന്ന രാമനാഥ സ്വാമി ക്ഷേത്രം ഒരു പ്രധാന ആരാധനാലയമാണ്. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായി അഗ്നിതീർത്ഥം കടൽത്തീരത്ത് ഭക്തർ പലപ്പോഴും പുണ്യസ്നാനം നടത്താറുണ്ട്. കുളി കഴിഞ്ഞ് വസ്ത്രം മാറാൻ സഹായിക്കുന്നതിന്, സന്ദർശകരുടെ സൗകര്യാർത്ഥം സ്വകാര്യ സ്ഥാപനങ്ങൾ വസ്ത്രം മാറുന്നതിനുള്ള മുറികൾ നൽകുന്നു.
തിങ്കളാഴ്ച ബൂത്തുകളിലൊന്ന് ഉപയോഗിക്കുന്ന പുതുക്കോട്ട സ്വദേശിനി ഒളിക്യാമറ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കണ്ടു ഞെട്ടിയ അവൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.