വിദേശ പഠന തട്ടിപ്പിനെതിരെ നിയമനിർമാണം കൊണ്ടുവരും

 വിദേശ പഠന തട്ടിപ്പിനെതിരെ നിയമനിർമാണം കൊണ്ടുവരും

തിരുവനന്തപുരം:
വിദേശ പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ്സ് – വിസിറ്റ് വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നതു തടയാൻ സർക്കാർ നിയമനിമ്മാണത്തിനു തയ്യാറാകുന്നു. നിലവിൽ തട്ടിപ്പുകളിൽ ഇടപെടുന്നതിനു നിയമപരിധിയുണ്ട്. വിസ തട്ടിപ്പുകൾ തടയുന്നതിനു രൂപീകരിച്ച ‘ഓപ്പറേഷൻ ശുഭയാത്ര’ ടാസ്ക് ഫോഴ്സിന്റെ യോഗം സർക്കാരിന് ഇതു സംബന്ധിച്ച വിവരങ്ങൾകൈമാറും. അനധികൃത വിദേശ തൊഴിൽ റിക്രൂട്ടുമെന്റുകൾ, വിസിറ്റ് വിസയിലെത്തിയുള്ള തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലൻഡ്സ്, തായ്ലൻഡ്, കംബോഡിയ,ലാവോസ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ചർച്ച ചെയ്തു. തട്ടിപ്പിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, തിരുവനന്തപുരം- കൊച്ചി പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേൻസ് സി ശ്യാംചന്ദ്, എം രാമകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News