സന്തോഷ് ട്രോഫിയിൽ കേരളം കാശ്മീരിനെ നേരിടും
ഹൈദരാബാദ്:
സന്തോഷ് ട്രോഫി ഫുട്ബോളിൽ എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളം ക്വാർട്ടർ ഫൈനലിൽ കാശ്‌മീരിനെ നേരിടും. നാലു തുടർ ജയവുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ന് കേരളം തമിഴ്നാടിനെ നേരിടും. നാലു തുടർജയങ്ങളോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇതിനോടകം ഉറപ്പിച്ചതിനാൽ മുൻ ചാമ്പ്യൻമാർക്ക് സമ്മർദ്ദമില്ലാതെ പന്ത് തട്ടാം. മേഘാലയയുടെയും ഗോവയുടെയും മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും തമിഴ്നാടിന്റെ ഭാവി .സൽമാൻ കള്ളിയത്ത്, ഗോൾ കീപ്പർമാരായ മുഹമ്മദ് അസ്ഹർ, മുഹമ്മദ് നിയാസ് എന്നിവരൊഴികെ എല്ലാവരെയും പരിശീലകൻ കളത്തിലിറക്കി. ഇന്നലെ കളി: ഒഡിഷ x മേഘാലയ, കേരളം x തമിഴ്നാട്, ഗോവx ഡൽഹി.