സന്തോഷ് ട്രോഫി: കേരളം ഗോവയോട് തോറ്റു

ഇറ്റാനഗർ:
സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളം ഗോവയോട് ( 0-2) തോറ്റു. ലക്ഷ്യത്തിലേക്ക് മൂന്നുതവണ മാത്രം പന്ത് തൊടുക്കാൻ കിട്ടിയ അവസരത്തിൽ രണ്ടും ഗോവ വലയിലെത്തിച്ചു. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ മുന്നേറ്റങ്ങൾക്കായി രുന്നു ഇരുടീമുകളും ഊന്നൽ കൊടുത്തത്.ആദ്യ പകുതി അവസാനിക്കും മുമ്പ് കേരളത്തെ ഞെട്ടിച്ച് ഗോവയുടെ ഗോളെത്തി. ഇടവേള കഴിഞ്ഞും കേരളം നിരന്തര ആക്രമണം നടത്തി. 59-ാം മിനിട്ടിൽ മിന്നൽ പ്രത്യാക്രമണത്തിലൂടെ ഗോവ ജയമുറപ്പിച്ചു. കേരള കോച്ച് സതീവൻ ബാലൻ കളത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും നിരാശയായിരുന്നു. നാളെ മേഘാലയക്കെതിരെയാണ് അടുത്ത മത്സരം.