ആനന്ദകുമാർ കൂടുതൽ കേസിൽ അറസ്റ്റിൽ
കൊച്ചി:
പാതിവിലയ്ക്ക് സ്കൂട്ടർ നൽകുന്ന മണിചെയിൻ തട്ടിപ്പു പദ്ധതിയുടെ സൂത്രധാരൻമാരിൽ ഒരാളായ കെ എൻ ആനന്ദകുമാറിനെ കൂടുതൽ കേസുകളിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. നിലവിൽ മുപ്പതോളം കേസുകൾ ആനന്ദകുമാറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിനു വേണ്ടി ആനന്ദകുമാർ നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്തതായി കണ്ടെത്തിയിരുന്നു. അതുവഴി സ്കൂട്ടർ,ഗൃഹോപകരണ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവാക്കാൻ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിന് അധികാരം നൽകി. ചികിത്സയിലുള്ള ആനന്ദകുമാർ റിമാൻഡിലാണ്.