ഇസ്രയേൽ പലസ്തീൻ കാരെ മോചിപ്പിച്ചില്ല
ടെൽ അവീവ്:
ഗാസയിലെ വംശഹത്യയ്ക്ക് താൽക്കാലിക വിരാമമിട്ട വെടിനിർത്തൽ കരാർ അട്ടിമറിച്ച് പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്രയേൽ. ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെക്കൂടി കൈമാറി. ഇതിനുപകരമായി 620 പലസ്തീൻകാരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്ന നിലപാടിൽ നിന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെഅവസാന നിമിഷം പിന്മാറിയതു്. അടുത്ത ഘട്ടം ബന്ദികളെ കൈമാറുമെന്ന ഉറപ്പ് ലഭിക്കുംവരെ തടവുകാരെ മോചിപ്പിക്കുന്നത് നിർത്തി വച്ചിരിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്. ഹമാസ് ആറ് ബന്ദികളെ റെഡ് ക്രോസ് വഴി ഇസ്രയേലി ന് കൈമാറിയിരുന്നു.