കേരളത്തെ ജീന നയിക്കും
തിരുവനന്തപുരം:
ഉത്തരാഖണ്ഡിൽ 28 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന 38-ാമത് ദേശീയ ഗയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി എസ് ജീന നയിക്കും. 437 കായിക താരങ്ങളടക്കം 550 അംഗ സംഘമാണുള്ളത്.കൂടാതെ 113 ഒഫിഷ്യലുകളുമുണ്ട്. മുൻ നീന്തൽ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരളാ ടീമിന്റെ സംഘത്തലവൻ.ട്രയാത്‌ലണിനുള്ള ആറംഗ സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗം ഉത്തരാഖണ്ഡിലെത്തി. കേരള ടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്പോർട്സ് കിറ്റ് തുടങ്ങിയവയുടെ ചെലവുകൾ വഹിക്കുന്നത് സംസ്ഥാന കായിക വകുപ്പാണ്.കളരിപ്പയറ്റ് ഇക്കുറി മത്സരയിനമാക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിൽ ആശങ്കയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.