പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു

  പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു

 പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്റെ വിലാസമോ അടക്കം വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബാബുവിന്റെ സമാനാവസ്ഥയിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്ഥാനിലെ ജയിലിൽ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു. തടവുകാരെ നേരത്തെ വിട്ടയക്കണമെന്ന ആവശ്യം  ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ട്.


മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ ലക്ഷ്മൺ കോൾ എന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി 2024 ഏപ്രിൽ മാസത്തിലാണ് പാക്കിസ്ഥാനിലെ ജയിലിൽ മരിച്ചത്. സമുദ്രത്തിൽ ലംഘിച്ചെന്ന കാരണത്താലാണ് ഇദ്ദേഹത്തെ 2022 ഒക്ടോബറിൽ അറസ്റ്റ് ചെയ്തത്. കറാച്ചിയിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം മാർച്ച് എട്ടു മുതൽ തളർച്ച ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ 2024 മാർച്ച് 17ന് മരണമടഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News