പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം:
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലിസ്റ്റ് ഇപ്പോൾ പരിശോധിക്കാം.
ട്രയൽ അലോട്ട്മെന്റ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 2ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.
ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാൻ വരുന്നവർ അലോട്ട്മെൻറ് സമയത്ത് നൽകിയ മൊബൈൽ ഫോൺ കരുതേണ്ടതാണ്.വെബ് സൈറ്റ്:https://hscap.kerala.gov.in കാണുക.