ബാർ അസോസിയേഷന് മലയാളി പ്രസിഡന്റ്
ന്യൂഡൽഹി:
ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റായി മലയാളിയായ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ ജനിച്ചു വളർന്ന ഹരിഹരൻ 2011 ലാണ് മുതിർന്ന അഭിഭാഷക പദവിയിലെത്തിയതു്. ഡൽഹിയിലെ മുൻ എഎപി സർക്കാരിന്റെ നിയമോപദേഷ്ടാവായിരുന്നു. അമ്മ ലക്ഷ്മി മലപ്പുറം പുലാമന്തോൾ വിളയൂൾ സ്വദേശിയും അച്ഛൻ നാരായണൻ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുമാണ്. മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരി വൈസ് പ്രസിഡന്റായും, വിക്രം സിങ് പൻവർ സെക്രട്ടറിയായും, കനിക സിങ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.