രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം:
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം.എൽ.എ. സ്ഥാനം രാജിവെക്കില്ല. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമെന്ന് സൂചന . രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിലാണ് നീക്കം.
അതേസമയം, രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനമെന്നാണ് സൂചന. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽനിന്ന് മാറ്റിനിർത്താനും സാധ്യതയുണ്ട്. നിയമസഭാ നടപടികളിൽനിന്ന് രാഹുലിന് അവസരം നൽകാതെ മാറ്റിനിർത്താനും സാധ്യതയുണ്ട്. സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.