357 സൈറ്റുകൾക്ക് വിലക്ക്
ന്യൂഡൽഹി:
വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമ വിരുദ്ധ ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളുടെ 357 വെബ്സൈറ്റുകൾ ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ബ്ലോക്ക് ചെയ്തു. 2400 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. പല ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,സമൂഹ മാധ്യമതാരങ്ങളുമൊക്കെ പരസ്യങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങളെ ശ്രദ്ധയോടെ സമീപിക്കണമെന്ന് ഡിജിജിഐ നടപടികൾ വിശദീകരിച്ചുള്ള വാർത്താക്കുറിപ്പിൽ ധനമന്ത്രാലയം അറിയിച്ചു.