ഐപിഎൽ ക്രിക്കറ്റിൽ വൻവിജയം
ഹൈദരാബാദ്:
ഐപിഎൽ ക്രിക്കറ്റിൽ റെക്കോഡ് സ്കോർ ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 44 റണ്ണിന് തകർത്തു.കൈ വിട്ടെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം സെഞ്ചുറിയിലൂടെ തിരിച്ചുപിടിച്ച ഹൈദരാബാദിന്റെ ഇഷാൻ കിഷനാണ് താരം. 47 പന്തിൽ 106 റണ്ണുമായി പുറത്തായില്ല. 11 ഫോറും ആറ് സിക്സറും പറത്തിയാണ് ഇടംകൈയൻ ബാറ്റർ കളംവിട്ടത്.സഞ്ജു സാംസൺ 37 പന്തിൽ 66 റണ്ണമായി പൊരുതിയെങ്കിലും രാജസ്ഥാൻ പാതിവഴിയിൽ വീണു. സ്കോർ: രാജസ്ഥാൻ 242/6,ഹൈദരാബാദ് 286/8.