തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം:


വിമന്‍സ് കോളേജ് ജംഗ്ഷന്‍-മേട്ടുക്കട റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട് 25.03.2025 തീയതി രാവിലെ 6 മണി മുതല്‍ 26.3.2025 രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

  • വിമന്‍സ് കോളേജ് ജംഗ്ഷന്‍ മുതല്‍ മേട്ടുക്കട വരെയുള്ള റോഡില്‍ ഭാഗീകമായ ഗതാഗത നിയന്ത്രണമുണ്ടാകും.വിമന്‍സ് കോളേജ് ജംഗ്ഷന്‍
    മുതല്‍ മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും യാതൊരു പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ടാറിംഗ് നടക്കുന്ന ട്രാക്കിന്
    എതിര്‍വശത്തുള്ള ട്രാക്കിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നതാണ്.
  • വിമന്‍സ് കോളേജ് ജംഗ്ഷന്‍ ഭാഗത്തു നിന്നും മേട്ടുക്കട വഴി പോകുന്ന വലിയ വാഹനങ്ങള്‍ വിമന്‍സ് കോളേജ് ജംഗ്ഷന്‍ -കലാഭവന്‍ മണി റോഡ്-
    പനവിള വഴി പോകേണ്ടതാണ്.
    തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News