പാച്ചല്ലൂർ എൽ.പി സ്കൂളിന് പുതുജീവൻ: അത്യാധുനിക മന്ദിരം വിദ്യാഭ്യാസ മന്ത്രി നാടിന് സമർപ്പിച്ചു

 പാച്ചല്ലൂർ എൽ.പി സ്കൂളിന് പുതുജീവൻ: അത്യാധുനിക മന്ദിരം വിദ്യാഭ്യാസ മന്ത്രി നാടിന് സമർപ്പിച്ചു

തിരുവനന്തപുരം:

126 വർഷത്തെ പാരമ്പര്യമുള്ള പാച്ചല്ലൂർ എൽ.പി സ്കൂളിന് ഇനി പുതിയ മുഖം. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഒരു നാടിന്റെയാകെ ആഘോഷമായി ഈ ചടങ്ങ് മാറി.

പഴയ മന്ദിരത്തിന്റെ പരിമിതികൾ മറികടക്കാൻ ഒരു പുതിയ കെട്ടിടം വേണമെന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് സർക്കാർ ഒരു കോടി രൂപ അനുവദിച്ചത്. 2025 മാർച്ച് 24-ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയാണ് ഇന്ന് നാടിന് സമർപ്പിച്ചത്.

ചടങ്ങിന്റെ സംഗ്രഹം

  • അധ്യക്ഷത: നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. സത്യവതി.
  • പ്രധാന സാന്നിധ്യം: വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ചെമ്പഴന്തി ഉദയൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
  • ആശംസകൾ: സി.പി.എം ഏരിയ സെക്രട്ടറി കരിങ്കുളം അജിത്ത്, മുൻ കൗൺസിലർ പനത്തുറ പി. ബൈജു, അജിത് വെണ്ണിയൂർ, സംഗീതസംവിധായകൻ ഡി. ശിവപ്രസാദ്, ഡി. ജയകുമാർ, പിടിഎ പ്രസിഡണ്ട് ദൗലത്ത്ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കുചേർന്നു. സംഘാടക സമിതി ചെയർമാൻ കെ.ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ പോൾസൺ ഡി. പരേര നന്ദിയും പറഞ്ഞു. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം പുതിയ സൗകര്യങ്ങളോടെ കൂടുതൽ കരുത്താർജ്ജിക്കുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News