വെള്ളക്കെട്ടിന് മാസ്റ്റർ പ്ലാൻ

  വെള്ളക്കെട്ടിന് മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം:

     പെരുമഴ കാരണം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഫ്ലഡ് മിറ്റിഗേഷൻ ‘ മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. ഇതിനായി റൂർക്കി

ഐഐടിയെ ചുമതലപ്പെടുത്തും. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പഠനം തുടങ്ങുന്നത്. കൈത്തോടുകളിൽ ജലനിരപ്പ് ഉയരുന്നത് മുൻകൂട്ടി അറിയാൻ ഈ പദ്ധതി സഹായകമാകും.അപ്രതീക്ഷിതമായി തലസ്ഥാനത്തുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനുള്ള പല പദ്ധതികൾ ആവിഷ്കരിച്ചിട്ടും ഫലപ്രദമാകാത്തതിനാലാണ് പുതിയ സംവിധാനം കൊണ്ടുവരാൻ കോർപ്പറേഷൻ കൗൺസിലിനെ പ്രരിപ്പിച്ചിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News