ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

വർക്കല :
വർക്കല പാപനാശം കടൽപ്പുറത്ത് വിനോദ സഞ്ചാരികൾക്ക് ഉല്ലാസത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുത്തു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചതു്. വി ജോയി എംഎൽഎ അധ്യക്ഷനായി. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ബ്രിഡ്ജിനുണ്ട്. ഫ്ളാറ്റ്ഫോമിന് 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്.ഒരേ സമയം 100 പേർക്ക് പ്രവേശിക്കാൻ കഴിയുന്ന പാലത്തിൽ നിന്ന് സന്ദർശകർക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാം.

