മിന്നുമണി ടീം ക്യാപ്റ്റൻ

കല്പറ്റ:
വനിത ക്രിക്കറ്റിലെ മിന്നുംതാരം മിന്നുമണി ക്രിക്കറ്റ് എ ടീമിനെ നയിക്കും. മുoബൈ വാംഖഡെ സ്റ്റേഡിയത്തിൽ നവംബർ 29,
ഡിസംബർ 1,3 തീയതികളിൽ ഇംഗ്ലണ്ട് എ ടീമിനെതിരെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുടെ ചുമതല മിന്നുമണിക്കാണ്. ഒരു മലയാളി വനിതാതാരം ഇന്ത്യൻ ടീം ക്യാപ്റ്റനാകുന്നത് ഇതാദ്യമാണ്.
ഇന്ത്യൻ സീനിയർ ടീമിലെത്തിയ ആദ്യ മലയാളി താരമാണ് മിന്നുമണി.വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ബാറ്റെടുത്തപ്പോഴാണ് ബഗ്ളാദേശിനെതിരെ ഇന്ത്യൻ വേഷമണിഞ്ഞത്. മിന്നുമണി ഉൾപ്പെടെ മുന്ന് സീനിയർ താരങ്ങളെ എ ടീമിൽ പരിഗണിച്ചിരിക്കുന്നു. വയനാട്ടിലെ മാനന്തവാടി
ചോയിമൂല സ്വദേശിനിയായ മിന്നുമണി മാനന്തവാടി ജീവിഎച്ച്എസിൽ പഠിക്കുമ്പോഴാണ് ക്രിക്കറ്റിലക്ക് കടന്നുവരുന്നതു്.


