ടി എ ജാഫർ അന്തരിച്ചു

കൊച്ചി:
കേരളം ഒന്നാമതായി സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികളായ സമയത്ത് ടിഎ ജാഫർ വൈസ് ക്യാപ്റ്റനായിരുന്നു.പക്ഷാഘാതത്തെ തുടർന്നാണ് എൻപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചതു്. 1992 ലും 1993ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകനായിരുന്നു ജാഫർ . ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 4 ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനത്തിൽ.

