നടൻ വിനായകനെതിരെ ചുമത്തിയത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ .

മുന്ന് വർഷം വരെ തടവ് ലഭിച്ചേക്കും .മനസിലായായോ സാറേ ?
കൊച്ചി :നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിൽ കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരം കേസെടുത്തു . കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് കേസെടുത്തത് .മൂന്നുവർഷം വീതം തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ സംഭവത്തെ തുടർന്ന് വിനായകൻ പോലീസിനെ ഫ്‌ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്‌ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ, അതിൽ തൃപ്തനല്ലാതെവന്നപ്പോൾ പോലീസിനെ പിന്തുടർന്ന് വിനായകൻ സ്റ്റേഷനിലെത്തുകയായിരുന്നു.
ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകൾക്കും വഴങ്ങില്ലെന്നും തെളിവുകൾ പരിശോധിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടെങ്കിൽ അങ്ങനെയുണ്ടാവുമെന്നും ഡിസിപി എസ് ശശിധരൻ പറഞ്ഞു .വിനായകൻ അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് വീഡിയോ പരിശോധിക്കും .വിനായകന്റേത് വ്യക്തിപരമായ പ്രശ്നമാണ്. അതുകൊണ്ട് അതിനേക്കുറിച്ച് പുറത്തുപറയുന്നില്ല. പ്രശ്നമുണ്ടാവുമ്പോൾ പോലീസ് പോകുകയും ഇടപെടുകയും ചെയ്യും. മദ്യപിച്ചുകഴിഞ്ഞാൽ അദ്ദേഹം കുറച്ച് പ്രശ്നക്കാരനാണ് എന്നും ഡി സി പി പറഞ്ഞു .
