ഇസ്രയേൽ കേന്ദ്രങ്ങൾ ആക്രമിച്ച് ഹിസ്ബുള്ള
ടെൽഅവീവ്:
ഇസ്രയേലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾ റോക്കറ്റാക്രമണം നടത്തിയെന്ന് ഇറാൻ പിന്തുണയുള്ള ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മുപ്പതോളം മിസൈൽ തൊടുത്തെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. 200 ദിവസം പിന്നിടുന്ന ഗാസ അധിനിവേശം തുടങ്ങിയശേഷം ഇസ്രയേലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഹിസ്ബുള്ള നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയതു. കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. അതേസമയം, ആക്രമണവാർത്ത ഇസ്രയേൽ നിഷേധിച്ചു.