കെഎസ്ആർറ്റിസി യുടെ യാത്രാസൗകര്യം

തിരുവനന്തപുരം:
പെസഹ, ഈസ്റ്റർ പ്രമാണിച്ച് ബംഗളുരുവിൽ നിന്നുള്ള മലയാളികൾക്ക് നാട്ടിൽ എത്താനും മടക്ക യാത്രയ്ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്ച തിരിച്ചുമാണ് അധികമായി 20 സർവീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ഡിപ്പോകളിൽ നിന്നാണ് സർവീസ്. യാത്രക്കാരുണ്ടെങ്കിൽ കണ്ണൂർ ഡിപ്പോയിൽ നിന്നും സർവീസ് നടത്തും. നിലവിൽ ബംഗളുരുവിലേക്കും തിരിച്ചും 48 വീതം സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്.ഇതിൽ ബുക്കിങ് പൂർണമായ തിനെതുടർന്നാണ് അധിക സർവീസ് ആരംഭിക്കുന്നത്. വെബ്സൈറ്റ്:www.keralartc.com.