ക്രിസ്മസ് – പുതുവത്സര ബമ്പർ 20 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം
സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവർഷ ബമ്പർ നറുക്കെടുപ്പിൽ XC224091 നമ്പർ ടിക്കറ്റിന് 20 കോടി രൂപ. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട്ടെ മൊത്ത വിൽപ്പന ഏജൻസിയിൽ നിന്ന് തിരുവനന്തപുരത്തെ ഏജന്റായ ദുരൈരാജ് വാങ്ങിവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. പാലക്കാട്ടെ വിൻസ്റ്റാർ ലോട്ടറി ഏജന്റ് ഷാജഹാനിൽ നിന്നാണ് കിഴക്കേക്കോട്ട ലക്ഷ്മി ഏജൻസി ടിക്കറ്റ് വാങ്ങിയതു്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലായെന്ന് ദുരൈരാജ് പറഞ്ഞു. ലക്ഷ്മി ഏജൻസിക്ക് ആദ്യമായാണ് ബമ്പർ അടിക്കുന്നത്. ശബരിമല സീസനായതിനാൽ ധാരാളം ഇതര സംസ്ഥാനക്കാർ ലോട്ടറി വാങ്ങിയിരുന്നു. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും.

