ജോഷിത അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ
മുംബൈ:
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനള്ള ഇന്ത്യൻ ടീമിൽ മലയാളിയായ വി ജെ ജോഷിത ഉൾപ്പെട്ടു.ഏഷ്യാകപ്പ് നേടിയ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ആദ്യ വിക്കറ്റെടുത്തത് ഈ പേസ് ബൗളറാണ്. ജനുവരി 18 മുതൽ മലേഷ്യയിലെ കോലാലംപൂരിലാണ് ലോകകപ്പ്. അടുത്തവർഷം നടക്കുന്ന വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനായി കളിക്കാൻ അവസരമൊരുങ്ങി. പത്തുലക്ഷം രൂപയ്ക്കാണ് പതിനെട്ടുകാരിയെ നിലവിലെ ചാമ്പ്യൻമാർ സ്വന്തമാക്കിയത്.ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാം വർഷ ബിരുദവിദ്യാർഥിനിയാണ് ജോഷിത.