തെരുവുനായക്കൂട്ടം വയോധിയെ കടിച്ചു കൊന്നു
ഹരിപ്പാട്:
മകന്റെ വീട്ടിൽ കഴിഞ്ഞ വയോധിയെ വീടിനുള്ളിൽ കടന്ന തെരുവുനായക്കൂട്ടം കടിച്ചുകീറിക്കൊന്നു. അറാട്ടുപുഴ പഞ്ചായത്ത് ആറാം വാർഡിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തകഴി അഞ്ചാം വാർഡിൽ അരയൻചിറയിൽ കാർത്യായനി (81)ആണ് മരിച്ചത്.മകൻ അഴീക്കോടൻ നഗർ ചെമ്പിശേരിയിൽ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു വയോധിക. ശരീരമാസകലം കടിച്ചു കീറി മുഖംപോലും തിരിച്ചറിയാനാകത്ത നിലയിലായിരുന്നു. കണ്ണുകൾ നഷ്ടപ്പെട്ടിരുന്നു. ശരീര ഭാഗങ്ങളിൽ നിന്ന് മാംസം കടിച്ചു തിന്ന നിലയിലായിരുന്നു. നേരിയ അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളു.വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.