നികുതി വെട്ടിച്ച പ്രതികൾ പിടിയിൽ
തിരുവനന്തപുരം:
കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ സന്ദീപ് സതി സുധയെ ‘ഓപ്പറേഷൻ പാം ട്രീ’ പരിശോധനയുടെ ഭാഗമായി ജിഎസ്ടി വകുപ്പ് അറസ്റ്റുചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ഇതുവരെ 209 കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്.148 പേരുടെ ജിഎസ്ടി രജിസ്ട്രേഷനുകളിൽ 1170 കോടി രുപയുടെ വ്യാജ ഇടപാട് നടത്തിയതായാണ് കണ്ടെത്തൽ. തൊഴിൽ നൽകാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഐഡി കാർഡുകൾ ഉപയോഗിച്ച് വ്യാജ രജിസ്ട്രേഷൻ ഐഡി എടുത്താണ് നികുതി വെട്ടിപ്പ്. ആക്രി വ്യാപാരസ്ഥാപനങ്ങളിലും വെട്ടിപ്പ് നടത്തിയവ രുടെ വീടുകളിലുമാണ് ജിഎസ്ടി ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ പരിശോധന നടത്തിയത്.