ബൊപ്പണ്ണയ്ക്ക് ഒന്നാം റാങ്ക്

മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-മാത്യു എബ് ഡൻ (ഓസ്ട്രേലിയ)സഖ്യം സെമിയിൽ പ്രവേശിച്ചു.ഡബിൾസിൽ ഒന്നാംറാങ്ക് സ്വന്തമാക്കിയ 43 കാരനായ ബൊപ്പണ്ണ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്. ക്വാർട്ടറിൽ അർജുന്റീന സഖ്യമായ മാക്സിമോഗൊൺ സാലെസ് - ആന്ദ്രേ മോൾടെനിയെ 6-4, 7-6 ന് മറികടന്നു. സെമിയിൽ ചെക്ക് -ചൈനീസ് ജോഡിയായ തോമസ് മകക് - സിസെൻ സാങ്ങിനെ നേരിടും. പുരുഷ സിംഗിൾസിൽ രണ്ടാം റാങ്കുകാരൻ കാർലോസ് അൽ കാരസ് പുറത്തായി. വനിതകളിൽ ക്വിൻ വെൻസെങും,ഡയാനയസ്ട്രെംസ്കയും സെമിയിൽ ഏറ്റുമുട്ടും.

