‘രാഹുലിനേക്കാൾ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാന : കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുലിനേക്കാള്‍ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാനയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണ്.5 കൊല്ലം രാഹുല്‍ വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത്തവണ മത്സരിക്കാതെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു കെ.സുരേന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ വയനാട്ടില്‍ രാഹുലിനെതിരെ പോരാട്ടം കടുപ്പിക്കുന്നതിന് വേണ്ടിയാണ് സുരേന്ദ്രനെ ബിജെപി വയനാട്ടില്‍ മത്സരിക്കാന്‍ നിയോഗിച്ചത്.