വീട്ടുജോലിയെടുക്കുന്നതിൽ മുന്നിൽ സ്ത്രീകൾ
തിരുവനന്തപുരം:
രാജ്യത്ത് പുരുഷൻമാരേക്കാൾ പത്തിരട്ടി വീട്ടുജോലികൾ ചെയ്യുന്നത് സ്ത്രീകളെന്ന് പഠന റിപ്പോർട്ട് .ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്.ആഗോള തലത്തിൽ ഇത് മൂന്നിരട്ടിയാണ്. സ്ത്രീകളുടെ ജീവിതം ഉന്നത നിലവാരത്തിലെന്ന് പറയുന്ന ചാനലുകളിലൂടെയടക്കം അത് പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് മറുപടിയാണിത്. 2019 ജനുവരി മുതൽ ഡിസംബർവരെയാണ് സർവേ നടന്നത്. 15 നും 64 നും ഇടയിൽ പ്രായമുള്ള ജോലിക്കാരായ 1,74,621 സ്ത്രീകൾ സർവേയുടെ ഭാഗമായി.അതേ സമയം ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഇത്തരം വീട്ടുജോലികൾ എടുക്കുന്നത് കുറവാണ്.