സിദ്ധാർത്ഥന്റെ മരണം; രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി :
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്.