സ്പോർട്സ് സ്കൂളിൽ ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരം
സംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കുമുള്ള ഫുട്ബാൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 8, 9, 10, 11 ക്ലാസുകളിലേക്കാണ് സെലക്ഷൻ. പൊലീസ് മൈതാനം, കണ്ണൂർ 29, മലബാർ ക്രിസ്ത്യൻ കോളേജ് 30, സ്പോർട്സ് ഡിവിഷൻ, കുന്നംകുളം 31, വിക്ടോറിയ കോളേജ്, പാലക്കാട് ഫെ. 1,സ്പോർട്സ് കൗൺസിൽ, കോട്ടപ്പടി 2, സെന്റ് തോമസ് കോളേജ്, പാലാ 3, ജിവി രാജ സ്പോർട്ട്സ് സ്കൂൾ, തിരുവനന്തപുരം ഫെ. 5 എന്നീ തീയതികളിലാണ് സെലക്ഷൻ ട്രയൽസ്. വിശദ വിവരങ്ങൾക്ക്: https.//dsya.kerala.gov. in കാണുക. ഫോൺ: 8848898194, 963328 9511, 9947598813.

