ഹരിണി അമരസൂര്യ ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ:
ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ (54) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് ഇടതു വിശാലസഖ്യമായ നാഷണൽ പീപ്പിൾസ് പവർ നേതാവായ ഹരിണിയെ പ്രധാനമന്ത്രിയായി നിയോഗിച്ചത്. തേയിലത്തോട്ടം ഉടമകളുടെ മകളായ ഹരിണി ഡൽഹിയിലെ ഹിന്ദു കോളേജിൽ നിന്നാണ് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. സിരിമാവോ ബണ്ഡാരനായകെയും, ചന്ദ്രിക കുമാരതുംഗയെയും കഴിഞ്ഞാൽ ലങ്കയിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് ഹരിണി.നവംബർ അവസാനത്തോടെ പുതിയ തെരഞ്ഞെടുപ്പ് നടക്കും വരയാകും ഇടക്കാല മന്ത്രി സഭയുടെ കാലാവധി.

ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ