65 ഉക്രയ്ൻകാർ വിമാന പടകടത്തിൽ കൊല്ലപ്പെട്ടു

മോസ്കോ
യുദ്ധത്തടവുകാരായ 65 ഉക്രയ്ൻ സൈനികരുമായി പോയ റഷ്യൻ വിമാനം തകർന്നു. മോസ്കോയിൽ നിന്ന് ബെൽഗൊ റോഡിലേക്ക് തടവുകാരെ മാറ്റുകയായിരുന്ന വിമാനമാണ് ബുധനാഴ്ച രാവിലെ തകർന്നു വീണത്. യുദ്ധത്തടവുകാരെ കൈമാറുന്നതിനു മുന്നോടിയായി ബെൽഗൊറോഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനം ഉക്രയ്ൻ വെടിവച്ചിട്ടതാണെന്ന് റഷ്യ ആരോപിച്ചു. ഉക്രയ്ൻ ഭീകരാക്രമണമാണ് നടത്തുന്നതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. റഷ്യയുടെ ആരോപണത്തിൽ ഇതുവരെ ഉക്രയ്ൻ പ്രതികരിച്ചിട്ടില്ല. റഷ്യ – ഉക്രയ്ൻ യുദ്ധം 700 ദിവസം പിന്നിട്ടിരിക്കുകയാണ്.ഇരുഭാഗത്തും കനത്ത ആൾനാശമാണ് ഉണ്ടായിട്ടുള്ളത്.

