അമേരിക്ക റഷ്യക്കൊപ്പം, യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, ഇന്ത്യ വിട്ടുനിന്നു

 അമേരിക്ക റഷ്യക്കൊപ്പം,   യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി, ഇന്ത്യ വിട്ടുനിന്നു

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായ നിലപാ,ട് സ്വീകരിച്ച് യുഎസ്. ദീർഘകാലമായി തുടരുന്ന വിദേശനയത്തിൽ നിന്നുള്ള നിർണായകമാണ് അമേരിക്കയുടെ നിലപാട് മാറ്റം. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്ക് ഒപ്പം എതിർത്ത് വോട്ട് ചെയ്‌തത്‌. യുദ്ധത്തെ അപലപിക്കുകയും യുക്രെയ്നിൽ നിന്ന് റഷ്യ പിന്മാറണം എന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് യുഎസ് റഷ്യയുമായി സഖ്യത്തിൽ വോട്ട് ചെയ്തത് . പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. റഷ്യൻ ആക്രമണത്തെ അപലപിക്കുകയും അധിനിവേശ പ്രദേശം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയത്തെ എതിർത്തവരിൽ റഷ്യ, ഇസ്രായേൽ, ഉത്തര കൊറിയ, മറ്റ് 14 മോസ്‌കോ സഖ്യ രാജ്യങ്ങൾ എന്നിവയ്‌ക്കൊപ്പം യുഎസും നിലയുറപ്പിച്ചു. എങ്കിലും പ്രമേയം യുഎൻ ജനറൽ അസംബ്ലി പാസാക്കി. 93 അനുകൂല വോട്ടുകളും 18 എതിർ വോട്ടുകളും വന്നപ്പോൾ 65 രാജ്യങ്ങൾ ഇതിൽ വിട്ടുനിന്നു.

ഇന്ത്യയ്‌ക്കൊപ്പം, അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ചൈന, ഇറാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രൈനിലെ യൂറോപ്യൻ സഖ്യകക്ഷികൾ യുഎസ് പ്രമേയത്തിന് ഏകകണ്ഠമായ പിന്തുണ അറിയിച്ചു. റഷ്യ യുക്രൈനിലെ മുഴുവൻ അധിനിവേശം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുന്ന വേളയിലാണ് പ്രമേയം വന്നിരുക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News