അയിലം ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ വേദനയിൽ പങ്ക് ചേർന്ന് മന്ത്രി സജി ചെറിയാൻ

അന്തരിച്ച കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് സമാശ്വസിപ്പിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അയിലം ഉണ്ണികൃഷ്ണൻ കലാമേഖലയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു. കലാകാരൻ എന്ന നിലയിലും കലാസംഘാടകൻ എന്ന നിലയിലും അദ്ദേഹം തിളങ്ങിനിന്നു. സമകാലിക കഥാപ്രസംഗ കലയുടെ ജനകീയ മുഖങ്ങളിലൊരാൾ എന്ന നിലയിൽ അയിലം ഉണ്ണികൃഷ്ണൻ എക്കാലവും സ്മരിക്കപ്പെടും എന്നും മന്ത്രി പറഞ്ഞു.