ഇരുമ്പുയുഗം ആരംഭിച്ചത് തമിഴകത്ത്
ചെന്നൈ:
മാനവരാശിയുടെ മുന്നോട്ടുള്ള കുരിപ്പിന് ചാലകശക്തിയായ ഇരുമ്പ്യുഗം തമിഴ് നാട്ടിലാണ് ആരംഭിച്ചതെന്ന റിപ്പോർട്ട് ചർച്ചയാകുന്നു. 5300 വർഷം മുമ്പ് ലോകത്താദ്യമായി ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് തമിഴ് നാട്ടിൽ നിന്നാണെന്നാണ് സംസ്ഥാന പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്. വിവിധ പുരാവസ്തുഗവേഷണത്തിലൂടെ ശേഖരിച്ച സാംപിളുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ ഇരുമ്പിന്റെ പഴക്കം ബിസി 3345 നും 2953 നും ഇടയിലാണെന്ന് സ്ഥാപിച്ചതായി പുരാവസ്തു ഗവേഷണ വകുപ്പധികൃതർ വ്യക്തമാക്കി. പോണ്ടിച്ചേരി സർവകലാശാല പ്രൊഫസർ കെ രാജൻ, തമിഴ്നാട് പുരാവസ്തു വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ ശിവനന്ദം എന്നിവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് റിപ്പോർട്ട് പുറത്തുവിട്ടതു്.