ഒഡെപെക്കിൽ ഒഴിവ്

തിരുവനന്തപുരം:
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു.എ.ഇ.യിലേക്ക് ഇലെക്ട്രിഷ്യൻ ടെക്‌നിഷ്യൻ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. ഇലെക്ട്രിഷ്യൻ ട്രെയിനി ട്രേഡിലുള്ള 150 ഒഴിവുകളിലേയ്ക്ക് മാർച്ച് 1, 2 തീയതികളിൽ യഥാക്രമം തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡുകളിൽ ITI പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി:19-35. സ്റ്റൈപെൻഡും, ഫുഡ് അലവൻസും, ഓവർടൈം അലവൻസും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. 2 വർഷത്തേക്കാണ് കരാർ. താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മാർച്ച് മാസം 1 തീയതി തിരുവനന്തപുരം ചാക്ക ഗവ: ഐ ടി ഐ, യിലോ മാർച്ച് മാസം 2 തീയതി തൃശൂർ ബിനി ഹെറിറ്റേജിലോ നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദവിവരങ്ങൾക്ക്: www.odepckerala.gov.in. ഫോൺ: ഫോൺ :0471-2329440/41/42 /45 / 7736496574 / 9778620460.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News