കേരള ക്യാൻസർ രജിസ്ട്രി അവസാന ഘട്ടത്തിൽ
കണ്ണൂർ:
അർബുദ രോഗത്തിന്റെ സമഗ്ര വിവരങ്ങളടങ്ങിയ ആരോഗ്യവകുപ്പിന്റെ കേരള ക്യാൻസർ രജിസ്ട്രി സംവിധാനം അന്തിമഘട്ടത്തിൽ. അർബുദ ചികിത്സാ സമ്പ്രദായങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും രോഗീക്ഷേമം ഉറപ്പു വരുത്താനും ഘട്ടങ്ങളായി വിവരങ്ങൾ പുതുക്കുന്ന സംവിധാനമാണിത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ സാങ്കേതിക സഹായത്തോടെ കോടിയേരി മലബാർ ക്യാൻസർ സെന്ററും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററുമാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി രജിസ്ട്രി തയ്യാറാക്കുന്നത്. 2022 ലാണ് സർക്കാർ ഉത്തരവനുസരിച്ച് രജിസ്ട്രിയുടെ പ്രവർത്തനം തുടങ്ങിയത്. നിലവിൽ 2024വരെയുള്ള വിവരങ്ങളാണ് അപ് ലോഡ് ചെയ്യുന്നത്.