ദയാബായി കണ്ടക്ടർക്ക് മാപ്പ് നൽകി

ആലുവ:

          പത്ത് വർഷം മുമ്പ് തന്നോട് അപമര്യാദയായി പെരുമാറി നിർബന്ധിച്ച് റോഡിൽ ഇറക്കിവിട്ട കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായി. കേസ് അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദയാബായി ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതയിലെത്തി കണ്ടക്ടർക്ക് മാപ്പ് നൽകിയത്. വടക്കാഞ്ചേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും എത്തിയിരുന്നു. ഇവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമായിരുന്നു കേസെടുത്തത്. മനുഷ്യനെ മനുഷ്യനായി കാണണമെന്നും വസ്ത്രത്തിന്റെയും നിറത്തിന്റെയും പേരിൽ ആരെയും വിലയിരുത്തരുതെന്ന മുന്നറിയിപ്പാകട്ടെ ഈ സംഭവമെന്നും ദയാബായി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News