പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കേണ്ടെന്ന് സണ്ണി ജോസഫ്

 പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കേണ്ടെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം:

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരായ തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാർമ്മികതയില്ല. എഫ്‌ഐആറും കുറ്റപത്രവുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News