പി സി ജോർജ് റിമാൻഡിൽ
ഈരാറ്റുപേട്ട:
ചാനൽ ചർച്ചയിൽ കടുത്ത വർഗീയ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബി ജെ പി നേതാവ് പി സി ജോർജ് റിമാൻഡിൽ . 14 ദിവസത്തേയ്ക്കാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജോർജിനെ റിമാൻഡു ചെയ്തത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിലെ കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പി സി ജോർജ് തിങ്കളാഴ്ച ബി ജെ പി നേതാക്കളുടെ സഹായത്തോടെ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് റിപ്പോർട്ട് പരിശോധിച്ച കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡു ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ / നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ജോർജ് കീഴടങ്ങിയത്.