ബുമ്ര,ജഡേജ, ജയ്സ്വാൾ ഐസിസി ടീമിൽ
ദുബായ്:
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റ (ഐസിസി)കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട് ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുമ്രയും, രവീന്ദ്ര ജഡേജയും, യശ്വസി ജയ്സ്വാളും. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് 11 അംഗടീമിന്റെ ക്യാപ്റ്റൻ. ശ്രീലങ്കയുടെ ചാരിത് അസലങ്ക നയിക്കുന്ന ഏകദിന ടീമിൽ ഇന്ത്യയിൽ നിന്ന് ആർക്കും സ്ഥാനമില്ല. വനിതാ ഏകദിന നിരയിൽ സ്മൃതി മന്ദാനയും ദീപ്തി ശർമയും ഉൾപ്പെടും.