മസ്കിന്റെ പൗരത്വം റദ്ദാക്കാൻ ഭീമ ഹർജി
ഒട്ടാവ:
ശതകോടീശ്വരൻ ഇവാൻ മസ്കിന്റെ കാനഡ പൗരത്വം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ഒന്നര ലക്ഷത്തിലേറെ പേർ ഒപ്പിട്ട ഭീമ ഹർജി.രാജ്യത്തെ അമേരിക്കയുടെ സംസ്ഥാനമാക്കി മാറ്റുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപിനൊപ്പമാണ് മസ്ക്കെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരൻ ക്വാലിയ റീഡാണ് 20 ന് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസിൽ നിവേദനം അവതരിപ്പിച്ചത്.ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്കിന് അമ്മ വഴിയാണ് കാനഡ പൗരത്വം.