തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും

ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം ഇന്ന് രൂപപ്പെട്ടേക്കും. പസഫിക് സമുദ്രത്തിൽ ചുഴാലിക്കാറ്റുകൾ നിലനിൽക്കുന്നു ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഇന്നലെ രാത്രി മുതൽ മഴയിൽ വർധനവ്. ഇന്നും നാളെയും തെക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത. തുടർന്ന് ന്യുന മർദ്ദം / തീവ്ര ന്യുന മർദ്ദം കരയോട് അടുക്കുന്നതിനനുസരിച്ചു വടക്കൻ കേരളത്തിലും മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു.