ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം :
വെങ്ങാനൂരിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജിലെ അഞ്ചാം വർഷ നഴ്സിങ് വിദ്യാർഥിനിയായ എസ്.എൽ. വൃന്ദയാണ് മരിച്ചത്. വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ വൃന്ദ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് വൃന്ദ അമ്മയോട് പറയുകയായിരുന്നു. പറഞ്ഞ് കഴിഞ്ഞ ഉടൻ തന്നെ വൃന്ദ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്.